Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assaulted By

Kollam

റി​സോ​ര്‍​ട്ട് കെട്ടിട ഉ​ട​മ​യു​ടെ മ​ര്‍​ദ​ന​മേ​റ്റ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു

കൊ​ട്ടി​യം : റി​സോ​ര്‍​ട്ട് കെ​ട്ടി​ട ഉ​ട​മ​യു​ടെ മ​ര്‍​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​സോ​ര്‍​ട്ടി​ന്‍റെ മേ​ല്‍​നോ​ട്ട​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. മ​യ്യ​നാ​ട് പു​ല്ലി​ച്ചി​റ അ​നീ​ഷാ സ​ദ​ന​ത്തി​ല്‍ റോ​ജ​ര്‍ ആ​ഗ്ന​സ് നെ​പ്പോ​ളി​യ​ന്‍ (42)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ത്രി​യി​ല്‍ താ​ന്നി​യി​ലു​ള്ള സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. റി​സോ​ര്‍​ട്ട് കെ​ട്ടി​ട ഉ​ട​മ​യാ​യ ജോ​ണ്‍ യോ​ഹ​ന്നാ​നും റി​സോ​ര്‍​ട്ട് ന​ട​ത്തി​പ്പു​കാ​രു​മാ​യി റി​സോ​ര്‍​ട്ടി​ല്‍ പാ​ര്‍​ട്ടി ന​ട​ത്തി​യ​ശേ​ഷം കെ​ട്ടി​ട ഉ​ട​മ​യാ​യ ജോ​ണ്‍, റോ​ജ​ര്‍ ആ​ഗ്‌​ന​സി​നെ റി​സോ​ര്‍​ട്ടി​ന് പു​റ​ത്ത് റോ​ഡി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു.

എ​തി​ര്‍​ത്ത​പ്പോ​ള്‍ വീ​ണ്ടും അ​ടി​ച്ച​താ​യി പ​റ​യു​ന്നു. പി​റ്റേ ദി​വ​സം രാ​വി​ലെ മ​യ്യ​നാ​ട്ടെ ഒ​രു സ്വ​കാ​ര്യ ക്ലീ​നി​ക്കി​ല്‍ ചി​കി​ല്‍​സ തേ​ടി​യ​ശേ​ഷം മൂ​ന്നു ദി​വ​സ​ത്തെ അ​വ​ധി ക​ഴി​ഞ്ഞ് റോ​ജ​ർ ജോ​ലി​ക്കു​ക​യ​റി. 14ന് ​ത​ല​യ്ക്ക് അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും സ്‌​കാ​നിം​ഗ് ന​ട​ത്തി​യ ശേ​ഷം തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

21ന് ​യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു ഡി​സ്ചാ​ര്‍​ജ് ചെ​യ്ത് വീ​ട്ടി​ലേ​ക്ക് പോ​യി. 24 ന് ​രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി വി​ളി​ച്ച​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് ബ​ന്ധു​വാ​യ അ​ല​ന്‍ എ​ത്തി മു​റി​യു​ടെ ക​ത​ക് ച​വി​ട്ടി തു​റ​ന്ന് മു​റി​ക്കു​ള്ളി​ല്‍ അ​വ​ശ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ റോ​ജ​ര്‍ ആ​ഗ്‌​ന​സി​നെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ മ​രി​ച്ചു.

റോ​ജ​ര്‍ ആ​ഗ്‌​ന​സി​നെ ആ​ദ്യം കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ കൊ​ട്ടി​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ല​യ്ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. മൃ​ത​ദേ​ഹം കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. മൂ​ന്നു​മാ​സ​മാ​യി റി​സോ​ര്‍​ട്ടി​ന്‍റെ മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു വ​രി​ക​യാ​യി​രു​ന്നു റോ​ജ​ര്‍ ആ​ഗ്‌​ന​സ്. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ കൊ​ട്ടി​യം നി​ത്യ​സ​ഹാ​യ മാ​താ ച​ര്‍​ച്ച് സെ​മി​ത്തേ​രി​യി​ല്‍ ന​ട​ക്കും. ഭാ​ര്യ: ജോ​സി​ന്‍. മ​ക്ക​ള്‍: ഡ്ര​യാ​ന്‍, ഹെ​വ​ന്‍.
ജീ​പ്പ് മ​റി​ഞ്ഞ് ഉ​ട​മ​യാ​യ യു​വാ​വ് മ​രി​ച്ചു

Latest News

Corehub Up